ad
Deshabhimani

print edition എറണാകുളത്ത് അമ്മത്തൊട്ടിലിനു സമീപം കുഞ്ഞ്‌ ഉപേക്ഷിക്കപ്പെട്ട നിലയിൽ

newborn murder
വെബ് ഡെസ്ക്

Published on Oct 21, 2025, 02:12 AM | 1 min read

കൊച്ചി : എറണാകുളം ജനറൽ ആശുപത്രിക്കടുത്തുള്ള അമ്മത്തൊട്ടിലിനടുത്ത് ആൺകുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. പ്രസവിച്ച്‌ മണിക്കൂറുകൾമാത്രമായ കുഞ്ഞിനെ തിങ്കൾ രാവിലെ 6.30ന്‌ സെക്യൂരിറ്റി ജീവനക്കാരാണ്‌ കണ്ടത്. ഉടൻ തീവ്രപരിചരണ വിഭാഗത്തിലേക്ക്‌ മാറ്റി. 2.60 കിലോ ഭാരമുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. ആർ ഷഹീർ ഷാ പറഞ്ഞു. അമ്മത്തൊട്ടിൽ അറ്റകുറ്റപ്പണിക്കായി അടച്ചിരുന്നതിനാൽ പരിസരത്ത്‌ സുരക്ഷാജീവനക്കാർ കൃത്യമായി പരിശോധന നടത്താറുണ്ട്‌. ആ സമയത്താണ്‌ കുഞ്ഞിനെ കണ്ടത്‌. പൂർണ ആരോഗ്യവാനായശേഷം ജില്ലാ ശിശുക്ഷേമസമിതി ഏറ്റെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home