നവോത്ഥാന നായകർക്ക് സ്മരണാഞ്ജലി; ഇന്ന് അയ്യങ്കാളി-ശ്രീനാരായണ ഗുരു ജയന്തി

ശ്രീനാരയണ ഗുരു (ഇടത്) അയ്യങ്കാളി (വലത്)
തിരുവനന്തപുരം : കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് നിർണായക സംഭാവനകൾ നൽകിയ അയ്യങ്കാളിയെയും ശ്രീനാരായണ ഗുരുവിനെയും ഓർമിച്ച് കേരളം ഇന്ന് ജയന്തി ദിനം ആചരിക്കും. ഇരുവരുടെയും ജന്മദിനം ഒരേ ദിവസം വരുന്നത് അപൂർവമായ യാദൃച്ഛികതയാണ്. അയ്യങ്കാളി ജയന്തിയും ശ്രീനാരായണ ഗുരു ജയന്തിയും വിവിധ പരിപാടികളോടെ സംസ്ഥാനത്തുടനീളം ആചരിക്കും.
പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും സാമൂഹിക സമത്വത്തിനുമായി ശക്തമായി പോരാടിയ അയ്യങ്കാളിയുടെ ജന്മദിനമാണ് അയ്യങ്കാളി ജയന്തിയായി ആചരിക്കുന്നത്. കേരളത്തിലെ സാമൂഹിക മാറ്റങ്ങൾക്ക് അദ്ദേഹത്തിന്റെ ഇടപെടലുകൾ വലിയ വഴിത്തിരിവായി.
ജാതീയ അസമത്വങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്ത ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ഗുരു ജയന്തിയായി ആചരിക്കുന്നത്. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന സന്ദേശത്തിലൂടെ സമത്വത്തിന്റെയും മാനവികതയുടെയും ആശയം ഗുരു മുന്നോട്ടുവച്ചു. ഇരുവരുടെയും ആശയങ്ങളും പ്രവർത്തനങ്ങളും കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ഇന്നും വലിയ സ്വാധീനം ചെലുത്തുന്നു.









0 comments