ad
Deshabhimani

കളങ്കിതരെ കെട്ടിയെഴുന്നള്ളിക്കുന്നത്​ ഒഴിവാക്കണം: കെയുഡബ്ല്യുജെ

kuwj
വെബ് ഡെസ്ക്

Published on Jun 03, 2026, 06:34 PM | 1 min read

തിരുവനന്തപുരം: ​ക്രിമിനൽ കേസ്​ പ്രതികളായ ഉദ്യോഗസ്ഥർ അടക്കം കളങ്കിത വ്യക്​തികളെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്​ഠിക്കുകയും പ്രാമുഖ്യം നൽകുകയും ചെയ്യുന്നതിൽനിന്ന്​ സർക്കാർ വിട്ടുനിൽക്കണമെന്ന്​ കേരള പത്രപ്രവർത്തക യൂണിയൻ.
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തുകയും കേസിൽനിന്നു രക്ഷപ്പെടാൻ കപടനാട്യങ്ങൾ നടത്തുകയും വ്യാജങ്ങൾ ചമക്കുകയും ചെയ്​ത ശ്രീറാം വെങ്കിട്ടരാമനുമൊത്ത്​ മന്ത്രി ടി സീദ്ദീഖ്​ വാർത്താസമ്മേളനത്തിന്​ എത്താൻ പാടില്ലായിരുന്നു. ഇതിനെതിരെ ശക്​തമായ പ്രതിഷേധം ഉയർത്തിയ തലസ്ഥാനത്തെ മാധ്യമപ്രവർത്തകർക്ക്​ അഭിവാദ്യങ്ങൾ. മാധ്യമ സമൂഹത്തിന്‍റെയാകെ ആത്മാഭിമാനം ഉണർത്തുന്നതായി ഈ പ്രതിഷേധം. കളങ്കിതരെ കെട്ടിയെഴുന്നള്ളിക്കുന്ന ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കാൻ മന്ത്രിമാർ അടക്കമുള്ള ഭരണനേതൃത്വം ജാഗ്രത കാണിക്കണമെന്നും ​ യൂണിയൻ പ്രസിഡന്‍റ്​ കെ പി റജിയും ജനറൽ സെക്രട്ടറി സുരേഷ്​ എടപ്പാളും ആവശ്യപ്പെട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home