ad
Deshabhimani

ആറ്റുകാൽ പൊങ്കാല: സ്പെഷ്യൽ ട്രെയിനുകളും അധിക സ്റ്റോപ്പുകളും പ്രഖ്യാപിച്ചു

Railway.jpg
വെബ് ഡെസ്ക്

Published on Feb 19, 2026, 07:03 PM | 1 min read

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ദക്ഷിണ റെയിൽവേയുടെ യാത്രാ ക്രമീകരണങ്ങൾ. നാഗർകോവിലിലേക്കും എറണാകുളത്തേക്കും പ്രത്യേക ട്രെയിനുകൾ അനുവദിച്ചതിന് പുറമെ, വിവിധ എക്സ്പ്രസ്സ്, മെയിൽ ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്.


മാർച്ച് മൂന്നിന് അധിക സ്റ്റോപ്പുകൾ അനുവദിച്ച ട്രെയിനുകൾ:


തിരുവനന്തപുരം - ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ (12624): പകൽ 3.14ന്‌ കഴക്കൂട്ടത്തും 3.26ന്‌ ചിറയിൻകീഴിലും നിർത്തും.


കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി (12081), മംഗളൂരു - തിരുവനന്തപുരം വന്ദേഭാരത്‌ (20631): ഇവയ്ക്ക് പേട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു.


മധുര - പുനലൂർ എക്‌സ്‌പ്രസ്‌ (16729): മാർച്ച് 2-ന് പുലർച്ചെ 4.57ന്‌ പള്ളിയാടിയിലും 5.39ന്‌ ബാലരാമപുരത്തും നിർത്തും.


രാമേശ്വരം - തിരുവനന്തപുരം അമൃത എക്‌സ്‌പ്രസ്‌ (16344): മാർച്ച് 2-ന് പുലർച്ചെ 3.25ന്‌ ചിറയിൻകീഴിൽ സ്റ്റോപ്പ്.


ഗുരുവായൂർ - ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ്‌: പുലർച്ചെ 1.43ന്‌ തുറവൂരും 2.02ന്‌ മാരാരിക്കുളത്തും നിർത്തും.


കൊല്ലം - കന്യാകുമാരി മെമ: മാർച്ച് 3-ന് പകൽ 12.50ന്‌ കൊല്ലത്ത് നിന്നും 3.20ന്‌ തിരുവനന്തപുരം സെൻട്രലിൽ നിന്നും പുറപ്പെടും. നാഗർകോവിൽ - കോട്ടയം എക്‌സ്‌പ്രസ്‌ തിരുവനന്തപുരം സെൻട്രലിൽ നിന്ന്‌ പകൽ 3.20ന്‌ പുറപ്പെടും.


തിരുവനന്തപുരം സെൻട്രൽ - ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്, തിരുവനന്തപുരം - നാഗർകോവിൽ പാസഞ്ചർ എന്നിവ നിശ്ചയിച്ച സമയത്തേക്കാൾ വൈകി മാത്രമേ സർവീസ് ആരംഭിക്കൂ. പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം സെൻട്രലിൽ പ്ലാറ്റ്‌ഫോം ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.


കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകൾ 1 മുതൽ 4 വരെയുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്നും നാഗർകോവിൽ ഭാഗത്തേക്കുള്ളവ 5-ാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നുമായിരിക്കും പുറപ്പെടുക. ടിക്കറ്റ് ബുക്കിംഗ് വേഗത്തിലാക്കാൻ അധിക കൗണ്ടറുകളും ക്യുആർ കോഡ് സൗകര്യങ്ങളും സജ്ജമാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home