ad
Deshabhimani

print edition ‘അമ്മ’യിൽ തന്നെ മൂലയ്‌ക്കിരുത്താനുള്ള ശ്രമം: ശ്വേത മേനോൻ

Shwetha Menon
വെബ് ഡെസ്ക്

Published on May 25, 2026, 12:00 AM | 1 min read

കൊച്ചി: തന്നെ മൂലയ്‌ക്കിരുത്താനുള്ള ശ്രമമാണോ ഇപ്പോൾ നടക്കുന്നതെന്ന്‌ സംശയിക്കുന്നതായി അമ്മ പ്രസിഡന്റ്‌ ശ്വേത മേനോൻ. സ്ത്രീ തലപ്പത്ത്‌ വന്നതിലുള്ള ബഹുമാനമില്ലായ്‌മ ആദ്യ മീറ്റിങ്‌ മുതൽ പ്രകടമാണെന്നും ശ്വേത പ്രതികരിച്ചു. അംഗങ്ങൾ തമ്മിൽ ആശയവിനിമയക്കുറവുണ്ട്‌. പ്രതികരിക്കുന്നയാളായതുകൊണ്ടുമാത്രമാണ്‌ പിടിച്ചുനിൽക്കുന്നത്‌.


ഇപ്പോൾ വന്നിട്ടുള്ള ആരോപണം ഗ‍ൗരവമുള്ളതാണ്‌. പരാതി ജനറൽബോഡി പരിഗണിക്കും. എക്‌സിക്യൂട്ടീവ്‌ അംഗങ്ങൾ ബൈലോ ലംഘിച്ചാണ്‌ മാധ്യമങ്ങൾക്കുമുമ്പിൽ കാര്യങ്ങൾ പറയുന്നത്‌. വിവാദം സൃഷ്ടിക്കാൻ ബോധപൂർവം ശ്രമിക്കുന്നുണ്ട്‌. എക്‌സിക്യൂട്ടീവിൽ സംസാരിക്കേണ്ട കാര്യങ്ങൾ മാധ്യമങ്ങൾക്കുമുമ്പിൽ സംസാരിക്കാൻ താനും നിർബന്ധിതയാകുകയാണെന്ന്‌ ശ്വേത പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home