മലപ്പുറത്ത് ദമ്പതികളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: പ്രതി അറസ്റ്റിൽ

പ്രതീകാത്മകചിത്രം
മഞ്ചേരി : മലപ്പുറം മഞ്ചേരിയിൽ ദമ്പതികളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കാവനൂർ സ്വദേശി നിസാറുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. പയ്യനാട് കുട്ടിപ്പാറ നാലകത്ത് മുഹമ്മദലിയുടെ മകൻ നിയാസലി (38), ഭാര്യ സുനിത (35) എന്നിവർക്കാണ് വധശ്രമത്തിൽ പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം.
ദമ്പതികൾ താമസിക്കുന്ന മഞ്ചേരി പയ്യനാട് കുട്ടിപ്പാറയിലെ വീട്ടുവളപ്പിലേക്ക് കാറിൽ അതിക്രമിച്ചുകയറിയ പ്രതി പരാതിക്കാരനെ കത്തികൊണ്ട് കുത്തുകയായിരുന്നു. തോളിൽ കുത്തേറ്റ നിയാസലിക്ക് ഗുരുതരമായി പരിക്കേറ്റു. തടയാനെത്തിയ ഭാര്യക്കും അക്രമത്തിൽ പരിക്കുണ്ട്. ഇരുവരെയും മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.










0 comments