ad
Deshabhimani

കുമ്മനത്ത് നവജാതശിശുവിനെ വിൽക്കാൻ ശ്രമം; അച്ഛനുൾപ്പെടെ മൂന്ന് പേർ പിടിയിൽ

NewBorn baby arrest

Image: Gemini AI

വെബ് ഡെസ്ക്

Published on Oct 26, 2025, 02:41 PM | 1 min read

കോട്ടയം: കോട്ടയം കുമ്മനത്ത് രണ്ടര മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം. അസം സ്വദേശികളായ ദമ്പതികളുടേതാണ് കുഞ്ഞ്. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛനെയും ഇടനിലക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയെയും വാങ്ങാനെത്തിയ ഉത്തർപ്രദേശ് സ്വദേശിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.


കുമ്മനത്ത് ഫാക്ടറിയിൽ ജോലിചെയ്ത് വരികയായിരുന്നു കുഞ്ഞിന്റെ മാതാപിതാക്കൾ. ഇളയ ആൺകുട്ടിയെ ഈരാറ്റുപേട്ടയിൽ താമസിക്കുന്ന യുപി സ്വദേശികൾക്ക് വിൽക്കാനാണ് ശ്രമിച്ചത്. അൻപതിനായിരം രൂപയ്ക്ക് കുട്ടിയെ വിൽക്കാം എന്ന് പറഞ്ഞ് ഇടനിലക്കാരൻ കുഞ്ഞിന്റെ അച്ഛനിൽനിന്ന് ആയിരം രൂപ വാങ്ങി. എന്നാൽ കുഞ്ഞിന്റെ അമ്മ ഇതിനെ എതിർക്കുകയും ഒപ്പം ജോലിചെയ്തിരുന്ന മറ്റ് തൊഴിലാളികളോട് വിവരം അറിയിക്കുകയും ചെയ്തു. തുടർന്നാണ് കുമരകം പൊലീസ് സ്ഥലത്തെത്തി മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home