ad
Deshabhimani

വയനാട് ജില്ലാ കലക്ടറുടെ പേരിൽ വാട്സാപ്പിലൂടെ പണം തട്ടാൻ ശ്രമം

wayanad collecter fake account
വെബ് ഡെസ്ക്

Published on Nov 29, 2025, 07:12 PM | 1 min read

കപ്പൽറ്റ: വയനാട് ജില്ലാ കലക്ടറുടെ പേരിൽ വാട്സാപ്പിലൂടെ തട്ടിപ്പ്. ജില്ലാ കളക്ടറുടെ ചിത്രം പ്രൊഫൈലാക്കിയ വാട്ട്സാപ്പ് നമ്പറിൽ നിന്നും പണം ആവശ്യപ്പെട്ട് പലർക്കും സന്ദേശങ്ങൾ ലഭിച്ചതായാണ് വിവരം. എന്നാൽ ഈ അക്കൗണ്ട് തന്റെതല്ലെന്നും പണം നൽകി ആരും വഞ്ചിതരാകരുതെന്നും വയനാട് കലക്ടർ ഡി ആർ മേഖശ്രീ പറഞ്ഞു. വയനാട് കലക്ടറുടെ ഔദ്യോ​ഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇത്തരം വ്യാജ സന്ദേശങ്ങളുടെ ചിത്രം ഉൾപ്പെടെ പങ്കുവച്ചിട്ടുണ്ട്.


എനിക്ക് വേണ്ടി ഒരു സഹായം ചെയ്യണം. എനിക്ക് അത്യാവശ്യമായി ഒരു മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതുണ്ട്. വേണ്ടപ്പെട്ട ഒരാൾക്ക് നിങ്ങൾക്ക് കുറച്ച് പണം അയച്ച് നൽകാമോ - എന്ന് ചോദിച്ചാണ് തട്ടിപ്പുകാർ സമീപിക്കുന്നത്. തുടർന്ന് പണം അയക്കാനുള്ള ​ഗൂ​ഗിൽ പേ നമ്പരും അക്കൗണ്ട് ഹോൾഡറിന്റെ വിവരങ്ങളും അയച്ച് നൽകും. പണം അയച്ചതിന്റെ സ്ക്രീൻ ഷോട്ട് അയക്കണമെന്നും വൈകുന്നേരത്തിന് മുമ്പ് തിരിച്ചു നൽകുമെന്നുമാണ് തട്ടിപ്പുകാർ പറയുക. പൊതുജനം ഇത്തരം തട്ടിപ്പുകൾക്കെതിരെ ബോധവാൻമാരായിരിക്കണമെന്നും വഞ്ചിതരാകരുതെന്നും കലക്ടർ മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home