ad
Deshabhimani

print edition ബിഗ്‌ ടിവി വാർത്താസംഘത്തിന്‌ മർദനം: ഡിസിസി വൈസ്‌ പ്രസിഡന്റ്‌
ഉൾപ്പെടെ 8 പേർക്കെതിരെ കേസ്‌

Big tv.jpg

തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ റോഡ്‌ ഷോയ്‌ക്കിടെ ബിഗ്‌ ടിവി റിപ്പോർട്ടറെ ഡിസിസി വൈസ്‌ പ്രസിഡന്റ്‌ ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ ക്രിമിനൽ മർദിക്കുന്നു

വെബ് ഡെസ്ക്

Published on Apr 02, 2026, 12:45 AM | 1 min read

കോട്ടയം: കോട്ടയം മണ്ഡലം യുഡിഎഫ്‌ സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ ബിഗ്‌ ടിവി മാധ്യമസംഘത്തെ മർദിച്ച സംഭവത്തിൽ കോട്ടയം ഇ‍ൗസ്റ്റ്‌ പൊലീസ്‌ കേസെടുത്തു. ഡിസിസി വൈസ്‌ പ്രസിഡന്റ്‌ ചിന്റു കുര്യൻ ജോയി ഉൾപ്പെടെ എട്ട്‌ കോൺഗ്രസുകാർക്കെതിരെയാണ്‌ കേസെടുത്തത്. ശശി തരൂരിന്റെ ഡ്രൈവറടക്കമുള്ളവർ പ്രതി പട്ടികയിലുണ്ട്‌. മർദനം, അസഭ്യം പറയൽ, വധഭീഷണി തുടങ്ങിയ കുറ്റങ്ങൾക്കാണ്‌ കേസ്‌.


​ചൊവ്വ വൈകിട്ട് തിരുവഞ്ചൂരിന്റെ വാഹന പര്യടനത്തിനിടെയാണ്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെയും ശശി തരൂരിന്റെയും മുന്നിലിട്ട്‌ ബിഗ്‌ ടിവി റിപ്പോർട്ടർ മുഹമ്മദ്‌ റാഫി കരീം, ക്യാമറപേഴ്‌സൺ വിവേക്‌ ജി വിനോദ്‌ എന്നിവരെ ക്രൂരമായി മർദിച്ചത്‌. ക്യാമറ തകർക്കാനും ശ്രമിച്ചു. ഡിസിസി വൈസ്‌ പ്രസിഡന്റ്‌ ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ മർദിച്ചത്‌. ശശി തരൂരിന്റെ അഭിമുഖം തയ്യാറാക്കുന്നതിനിടെയായിരുന്നു മർദനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home