ad
Deshabhimani

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരള കോൺ​ഗ്രസ് (എം)

kerala congress m
വെബ് ഡെസ്ക്

Published on Mar 16, 2026, 06:56 PM | 1 min read

കോട്ടയം: നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരള കോൺ​​ഗ്രസ് (എം). 12 മണ്ഡലങ്ങളിലാണ് പാർടി മത്സരിക്കുന്നത്. പാലാ, ഇടുക്കി, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പൂഞ്ഞാർ, ചാലക്കുടി, റാന്നി, തൊടുപുഴ, പിറവം, ഇരിക്കൂർ, കടുത്തുരുത്തി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്ന് കേരള കോൺ​ഗ്രസ് (എം) ജനവിധി തേടും.


കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികൾ


  1. പാലാ- ജോസ് കെ മാണി

  2. ഇടുക്കി- റോഷി അഗസ്റ്റിൻ

  3. കാഞ്ഞിരപ്പള്ളി - ഡോ. എൻ ജയരാജ്

  4. ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിൾ

  5. പൂഞ്ഞാ‌ർ- അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

  6. ചാലക്കുടി- അഡ്വ. ബിജു ചിറയത്ത്

  7. റാന്നി- പ്രമോദ് നാരായൺ

  8. തൊടുപുഴ- സിറിയക് ചാഴികാടൻ

  9. പിറവം - സാബു കെ ജേക്കബ്

  10. ഇരിക്കൂർ - മാത്യു കുന്നപ്പള്ളി

  11. കടുത്തുരുത്തി - നിർമ്മല ജിമ്മി

  12. പെരുമ്പാവൂർ - ബേസിൽ പോൾ


ഏപ്രിൽ ഒമ്പതിനാണ് കേരളത്തിൽ തെരഞ്ഞെടുപ്പ്. മെയ് നാലിന് അഞ്ചിടത്തും വോട്ടെണ്ണൽ നടക്കും. പുതുച്ചേരി, അസം തെരഞ്ഞെടുപ്പ് കേരളത്തിനൊപ്പം നടക്കും. തമിഴ്നാട്ടിൽ ഏപ്രിൽ 23നും പശ്ചിമ ബംഗാളിൽ രണ്ടു ഘട്ടങ്ങളായി ഏപ്രിൽ 23, 29 തീയതികളിലും നടക്കും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home