ഒറ്റയ്ക്ക് താമസിക്കുന്ന വയോധികക്കുനേരെ അതിക്രമം; കഴുത്തിൽ കത്തി വച്ച് ഉപദ്രവിച്ചു

പ്രതീകാത്മകചിത്രം
മംഗലപുരം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികക്കു നേരെ അതിക്രമം. ബലം പ്രയോഗിച്ച് കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തിയായിരുന്നു 64കാരിക്കു നേരെ ഉപദ്രവം. വ്യാഴം രാത്രി എട്ടരയോടെയാണ് സംഭവം. അടുക്കള വാതിലിലൂടെയാണ് അക്രമി വീട്ടിൽ കയറിയത്. നിലവിളിച്ചെങ്കിലും സമീപത്ത് ഉത്സവം നടക്കുന്നതിനാൽ ആരും സംഭവമറിഞ്ഞില്ല.
അവശയായ വയോധിക ബന്ധുവിനെ ഫോണിൽ വിളിച്ചു വരുത്തി ആശുപത്രിയിൽ ചികിത്സ തേടി. ആശുപ്രതി അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും അക്രമിയെ കണ്ടെത്താൻ കഴിഞ്ഞില്ല. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞതായി മംഗലപുരം പൊലീസ് പറഞ്ഞു. പ്രതി സമീപത്തുള്ള മറ്റ് വീടുകളിലും അതിക്രമം നടത്താൻ ശ്രമിച്ചതായി നാട്ടുകാർ പറഞ്ഞു. ഇയാൾക്കെതിരെ മുമ്പും പീഡനക്കേസ് നിലവിലുള്ളതായാണ് വിവരം.










0 comments