print edition ചീഫ് സെക്രട്ടറിക്ക് പെൻഷൻ; കള്ളപ്രചാരണവുമായി ഏഷ്യാനെറ്റ്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന് പെൻഷൻ ആനുകൂല്യങ്ങൾ അനുവദിച്ചതായ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത തെറ്റ്. സിവിൽ സർവീസ് ചട്ടപ്രകാരം പുറത്തിറക്കിയ ഓർഡർ അസാധാരണ നടപടിയെന്നാണ് ഏഷ്യാനെറ്റ് പ്രചരിപ്പിക്കുന്നത്. ചട്ടപ്രകാരം വിരമിക്കലിന് ആറുമാസം മുമ്പെതന്നെ നടപടി ആരംഭിക്കുന്നതാണ്.
ഇതുപ്രകാരമാണ് ഏപ്രിൽ 28ന് പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കാമെന്ന് അറിയിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ജൂൺ 30ന് വിരമിച്ച ശേഷമെ ആനുകൂല്യങ്ങൾ ലഭിക്കൂ. അതിനും ബാധ്യതയില്ലെന്ന സർട്ടഫിക്കറ്റ് (എൻഎൽസി) ഹാജരാക്കണം. വസ്തുത ഇതായിരിക്കെയാണ് കള്ളപ്രചാരണവുമായി ഏഷ്യാനെറ്റ് രംഗത്തെത്തിയത്.










0 comments