print edition ആശമാരുടെ രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റം അവസാനിപ്പിക്കണം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: യുഡിഎഫ് ഭരണത്തിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ആശ വർക്കർമാരെ രാഷ്ട്രീയപ്രേരിതമായി സ്ഥലംമാറ്റുന്നത് അവസാനിപ്പിക്കണമെന്ന് ആശ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി.
സ്വന്തം വാർഡിൽ വീടുള്ളവരെ അവിടെ നിലനിർത്തണമെന്ന ഉത്തരവ് നിലനിൽക്കെയാണ് സ്ഥലംമാറ്റം. കൊല്ലം ഇടമുളക്കൽ പഞ്ചായത്തിലും കോഴിക്കോട് നടുവണ്ണൂർ പഞ്ചായത്തിലും നിലവിലുള്ള ആശമാരെ മാറ്റി കോൺഗ്രസ് പ്രവർത്തകരെ നിയമിക്കാനാണ് ശ്രമം. സംസ്ഥാനത്തെമ്പാടും യുഡിഎഫ് ഭരണസമിതികൾ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് സമാന ശ്രമങ്ങൾ നടത്തുന്നുണ്ട്.
പകർച്ചവ്യാധി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, തങ്ങളുടെ വാർഡുകളിലെ ജനങ്ങളുടെ ആരോഗ്യസ്ഥിതി കൃത്യമായി അറിയാവുന്ന ആശ പ്രവർത്തകരെ മാറ്റുന്നത് ഗുരുതരമായ ആരോഗ്യപ്രതിസന്ധിക്കും വഴിവയ്ക്കും. നീക്കത്തിൽനിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും ഫെഡറേഷൻ ജനറൽ സെക്രട്ടറി പി പി പ്രേമ പറഞ്ഞു.










0 comments