ആശമാരുടെ പ്രശ്നങ്ങളിൽ ഒന്നാംപ്രതി കേന്ദ്രം: ആർ ചന്ദ്രശേഖരൻ

തിരുവനന്തപുരം: ആശമാരുടെ പ്രവർത്തനം സംബന്ധിച്ച് ചിലർ ഉയർത്തുന്ന പ്രശ്നങ്ങളിൽ ഒന്നാംപ്രതി കേന്ദ്രസർക്കാരാണെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി, കേന്ദ്രസർക്കാരിനെ സംരക്ഷിച്ചുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളെ തള്ളുന്ന നിലപാട് ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിലാണ് വ്യക്തമാക്കിയത്.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി പദ്ധതി ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും സെക്രട്ടറിയറ്റിന് മുന്നിൽ എസ്‌യുസിഐ നടത്തുന്ന സമരത്തിൽ ഐഎൻടിയുസി ഭാഗമാകില്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു. ആശമാരുടെ ഓണറേറിയം വർധനയല്ല, ജോലി സ്ഥിരപ്പെടുത്തലാണ് ഐഎൻടിയുസിയുടെ ആവശ്യം.










0 comments