ad
Deshabhimani

കനത്ത മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

Aruvikkara dam.jpg

അരുവിക്കര ഡാം

വെബ് ഡെസ്ക്

Published on May 27, 2026, 08:27 PM | 1 min read

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് (27.05.2026) രാത്രി 8.30 മണിക്ക് അരുവിക്കര ഡാമിന്റെ 2, 5 നമ്പർ ഷട്ടറുകൾ 5 സെന്റീമീറ്റർ വീതം തുറക്കും. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.


സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് നിലവിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.


തീരങ്ങളിൽ കടലാക്രമണ ഭീതി; കള്ളക്കടൽ മുന്നറിയിപ്പ്


മഴയ്ക്ക് പുറമേ സംസ്ഥാനത്തിന്റെ വിവിധ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് കടുത്ത കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഇന്ന് (മേയ് 27) ഉച്ചയ്ക്ക് 2.30 മുതൽ നാളെ (മേയ് 28) രാത്രി 11.30 വരെ തീരങ്ങളിൽ 0.8 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ അടിച്ചുയരാൻ സാധ്യതയുണ്ട്.


തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ), കണ്ണൂർ, കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) എന്നീ തീരപ്രദേശങ്ങളിലാണ് പ്രധാനമായും കടലാക്രമണ സാധ്യതയുള്ളത്. ഇതിന് പുറമേ കന്യാകുമാരി തീരത്തും നാളെ രാത്രി വരെ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home