ad
Deshabhimani

സി ബി ചന്ദ്രബാബു സഞ്ചരിച്ച കാറിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു സഞ്ചരിച്ച കാർ എരമല്ലൂരില്‍വച്ച് കത്തി നശിച്ചപ്പോൾ
വെബ് ഡെസ്ക്

Published on Dec 19, 2025, 12:00 PM | 1 min read

അരൂർ: സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു സഞ്ചരിച്ച കാർ ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി പത്തരയോടെ ദേശീയപാതയിൽ എരമല്ലൂർ കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. തലനാരിഴയ്ക്കാണ് വണ്ടിയിലുണ്ടായിരുന്നവർ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.


ആലപ്പുഴയിൽ നിന്ന് അരൂരിലെ വീട്ടിലേക്ക് പോകുംവഴിയാണ് അപകടം. ഉയരപ്പാത നിർമ്മാണം നടക്കുന്നതിനാൽ കാർ പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. ഇതിനിടെ കാറിന്റെ മുൻ ടയറിൽ നിന്ന് പുകയും തീയും ഉയരുന്നത് പിന്നാലെ വന്ന യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ തുടർച്ചയായി ഹോണടിച്ചും ശബ്ദമുണ്ടാക്കിയും വിവരം അറിയിച്ചെങ്കിലും കാറിലുണ്ടായിരുന്നവർ ആദ്യം ഇതറിഞ്ഞിരുന്നില്ല.


തുടർന്ന് പിന്നാലെ വന്നവർ വാഹനം തടഞ്ഞുനിർത്തി ഇവരെ പുറത്തിറക്കുകയായിരുന്നു. ചന്ദ്രബാബുവും സംഘവും കാറിൽ നിന്ന് പുറത്തിറങ്ങി നിമിഷങ്ങൾക്കകം വാഹനം പൂർണ്ണമായും കത്തുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും എത്തുമ്പോഴേക്കും കാർ പൂർണ്ണമായി കത്തിയമർന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home