ad
Deshabhimani

ഇറാൻ കപ്പലിന്റെ 
ദൃശ്യം പകർത്താൻ ശ്രമം; റിപ്പബ്ലിക് ടിവി സംഘം അറസ്‌റ്റിൽ

REPUBLIC TV.
വെബ് ഡെസ്ക്

Published on Mar 08, 2026, 02:36 AM | 1 min read

കൊച്ചി: കൊച്ചി തീരത്ത്‌ ഇറാന്‍ പടക്കപ്പലിന്റെ സമീപമെത്തി ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ അറസ്‌റ്റില്‍. റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ ശങ്കര്‍, കാമറാമാന്‍ മണി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ്‌ ചെയ്‌തു. ഇവര്‍ സഞ്ചരിച്ച ബോട്ടിന്റെ ഡ്രൈവർ രാധാകൃഷ്ണനും അറസ്റ്റിലായി. ബോട്ടിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ കസ്‌റ്റഡിയിലെടുത്തെങ്കിലും പിന്നീട്‌ വിട്ടയച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിരോധിതമേഖലയിൽ അതിക്രമിച്ചുകയറിയതിന്റെ പേരിലുള്ള വകുപ്പുകൾപ്രകാരമാണ്‌ കേസ്‌. മാർച്ച്‌ നാലിന്‌ കൊച്ചി തീരത്തെത്തിയ ഇറാന്റെ പടക്കപ്പലായ ഐആര്‍ഐഎസ് ലാവന്റെ ദൃശ്യം പകര്‍ത്താനാണ് ശ്രമിച്ചത്.

നിരോധിതമേഖലയില്‍ പ്രവേശിച്ച് ദൃശ്യം പകര്‍ത്തുന്നത് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ്‌ കസ്‌റ്റഡിയിലെടുത്തത്‌. കാമറയും പിടിച്ചെടുത്തു. തുടർന്ന്‌ ഹാർബർ പൊലീസിന് കൈമാറി. മറൈ ന്‍ ഡ്രൈവില്‍നിന്ന് ബോട്ട് വാടകയ്ക്കെടുത്താണ് ദൃശ്യം പകര്‍ത്താനെത്തിയതെന്ന് ഹാർബർ പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home