ad
Deshabhimani

print edition ബിജെപി ഡീൽ നടത്താത്ത കോൺഗ്രസ്‌ നേതാക്കളുണ്ടോ: എ വിജയരാഘവൻ

a vijayaraghavan
വെബ് ഡെസ്ക്

Published on Mar 24, 2026, 12:01 AM | 1 min read

മലപ്പുറം: ബിജെപിയുമായി ഡീൽ നടത്താത്ത ഒരാളും കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വത്തിൽ ഇല്ലെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. തെരഞ്ഞെടുപ്പുകളിൽ സ്ഥിരമായി ബിജെപിയുമായി ഡീൽ നടത്തുകയാണ്‌ കോൺഗ്രസ്‌ രീതി. വർഗീയതയുമായി സ്ഥിരം സന്ധി ചെയ്‌ത പ്രതിഭാസമാണ്‌ കേരളത്തിലെ യുഡിഎഫ്‌. ഹിന്ദുത്വ ശക്തിയുമായി സന്ധി ചെയ്യുന്നു. മുസ്ലിം വർഗീയതയുമായുള്ള സ്ഥിരം സഖ്യം അനേക ദശാബ്ദക്കാലമായി നിലനിൽക്കുന്നു. അതുവഴി രാഷ്‌ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നു.


വർഗീതയതയ്‌ക്ക്‌ കീഴ്‌പ്പെടാതെ യുഡിഎഫിന്‌ മുന്നോട്ടുപോകാനാവില്ല. ജമാഅത്തെ ഇസ്ലാമിയുടെ താൽപ്പര്യം കൂടി പരിഗണിച്ചാണ്‌ യുഡിഎഫ്‌ രാഷ്‌ട്രീയ നിലപാട്‌ സ്വീകരിക്കുന്നത്‌. സ്ഥാനാർഥി നിർണയത്തിൽ പോലും വർഗീയ വിപുലീകരണത്തിന്റെ സ്വാധീനം കാണാം. മതമാണ്‌ പ്രശ്‌നമെന്ന്‌ പറയുന്നവർക്ക്‌ സുരക്ഷിത മണ്ഡലങ്ങൾ നൽകുന്നു. ഒരിടത്തുമാത്രമല്ല, സൂക്ഷ്‌മമായി പരിശോധിച്ചാൽ പലയിടത്തും ഇതുകാണാം.


തീവ്രവർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്‌ ബിജെപിയും സ്വീകരിക്കുന്നത്‌. രാഷ്‌ട്രീയത്തെ മതവൽക്കരിച്ച്‌ നേട്ടമുണ്ടാക്കാനാവുമോ എന്നാണ്‌ ഇരുകൂട്ടരും കാണുന്നതെന്നും അദ്ദേഹം വാർത്താലേഖകരുടെ ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home