ad
Deshabhimani

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്

aranmula vallamkali
വെബ് ഡെസ്ക്

Published on Sep 09, 2025, 12:44 AM | 1 min read

കോഴഞ്ചേരി : ചരിത്രപ്രസിദ്ധമായ ഉത്രട്ടാതി ജലമേള ചൊവ്വാഴ്ച നടക്കും. പകൽ 1.15ന് ആറന്മുള സത്രക്കടവിൽ റവന്യുമന്ത്രി കെ രാജൻ ജലമേള ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവൻ അധ്യക്ഷനാകും. 1.30ന് പള്ളിയോടങ്ങളുടെ ജലഘോഷയാത്ര ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തും. മൂന്നിന് മന്ത്രി റോഷി അഗസ്റ്റിൻ മത്സര വ ള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും. ജലഘോഷയാത്രയ്ക്ക് ശേഷം കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പ്രകടനവും നടക്കും. 51 പള്ളിയോടങ്ങളാണ് ജലഘോഷയാത്രയിൽ പങ്കെടുക്കുന്നത്. ആദ്യം ബി ബാച്ചിന്റെയും പിന്നീട് എ ബാച്ചിന്റെയും മത്സരമാണ് നടക്കുന്നതെന്ന് പള്ളിയോട സേവാസംഘം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home