print edition ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം വൈകി; സമ്മതിച്ച് റവന്യു മന്ത്രി

മലപ്പുറം : കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ആറന്മുളയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ പ്രഭാതഭക്ഷണം എത്തിക്കാന്‍ വൈകിയെന്ന് സമ്മതിച്ച് മന്ത്രി എ പി അനില്‍കുമാര്‍. ‘‘ഭക്ഷണം ലഭിച്ചില്ലെന്ന പരാതിയെത്തുടര്‍ന്ന് സ്ഥലം എംഎല്‍എയെയും പത്തനംതിട്ട കലക്ടറെയും ബന്ധപ്പെട്ടിരുന്നു. പ്രഭാതഭക്ഷണം എത്തിക്കാന്‍ വൈകി. കൃത്യസമയത്ത് ഭക്ഷണം വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ ക്യാമ്പിലെത്തിയതാണ് ചെറിയ ബുദ്ധിമുട്ടുണ്ടാക്കിയത്. ’’ – മന്ത്രി മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മലപ്പുറത്ത് ‘തിരക്കിൽ’
ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഏകോപനച്ചുമതലയുള്ള റവന്യു മന്ത്രി എ പി അനിൽകുമാർ രണ്ടുദിവസം ചെലവഴിച്ചത് മലപ്പുറത്ത്. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ മുഴുവൻ സമയവും പങ്കെടുത്തു. തലസ്ഥാനം കേന്ദ്രീകരിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട മന്ത്രിയാണ് മലപ്പുറത്ത് ചുറ്റിക്കളിച്ചത്.മലപ്പുറത്ത് രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ട് മരിച്ചിട്ടും മന്ത്രി സ്ഥലത്തെത്തിയില്ല.









0 comments