ad
Deshabhimani

നെന്മാറയിലും പാമ്പുകടിയേറ്റ് മരണം; സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിച്ചത് രണ്ട് കുട്ടികൾ

RAJESWARI Snak BITE.jpg
വെബ് ഡെസ്ക്

Published on May 31, 2026, 03:46 PM | 1 min read

പാലക്കാട്: പാലക്കാട് നെന്മാറയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു. നെന്മാറ ചക്കാത്തറ സ്വദേശി രാജേശ്വരിയാണ് ഞായറാഴ്ച രാവിലെ മരിച്ചത്. സംസ്ഥാനത്ത് പാമ്പുകടിയേറ്റ് രണ്ട് കുട്ടികളാണ് ഇന്ന് മരിച്ചത്. പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ആലപ്പുഴ അരൂർ സ്വദേശിയായ നിയ ലെനിൻ ഞായർ രാവിലെ ഏഴരയോടെയാണ് മരിച്ചത്.


മെയ് 14-ന് ഉച്ചയ്ക്കാണ് രാജേശ്വരിക്ക് പാമ്പുകടിയേറ്റത്. വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെയാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. പാമ്പുകടിയേൽക്കുന്ന സമയത്ത് രാജേശ്വരി വീട്ടിൽ തനിച്ചായിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ വീട്ടുകാരാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നില അതീവ ഗുരുതരമായി തുടരുകയായിരുന്നു.


മെയ് ആറിനാണ് നിയ ലെനിന് പാമ്പുകടിയേറ്റത്. ഡാൻസ് പ്രാക്ടീസിനിടെയായിരുന്നു സംഭവം. പാമ്പ് കടിച്ചതെന്ന് കുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. ഉറുമ്പ് കടിച്ചതാണാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്. ഒരു മണിക്കൂറിന് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ച് വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയായിരുന്നു. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് മരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home