ad
Deshabhimani

ബിജെപി അപകടകാരിയെന്ന എ കെ ആന്റണിയുടെ വാദം തള്ളി മകൻ

ak antony

അനില്‍ ആന്‍റണി (ഇടത്) എ കെ ആന്‍റണി (വലത്)

വെബ് ഡെസ്ക്

Published on Apr 02, 2026, 03:02 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം: ബിജെപി അപക‌ടകാരികൾ എന്ന എ കെ ആന്റണിയുടെ വാദം തള്ളി മകനും ബിജെപി നേതാവുമായ അനിൽ ആന്റണി. അതൊക്കെ ഓരോരുത്തരുടെയും ഓരോ അഭിപ്രായങ്ങളെന്നാണ് അനിൽ ആന്റണിയുടെ നിരീക്ഷണം. പിതാവിന്റെ വാദത്തെ പൂർണമായും അനിൽ പരിഹസിച്ചു തള്ളി. വാർത്താ സമ്മേളനത്തിലായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം.


ഇന്ത്യയിലെ ജനങ്ങൾക്ക് മോദിയിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ അനിൽ ആന്റണിയോട് നിങ്ങളും കോൺ​ഗ്രസുകാരനായിരുന്നു എന്ന് സോഷ്യൽമീഡിയ ഓർമപ്പെടുത്തി. കൂടാതെ തെരഞ്ഞെടുപ്പ് വേളകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന നേതാവാണ് അനിൽ ആന്റണിയെന്നും സോഷ്യൽമീഡിയ പരിഹസിച്ചു.


ഓരോരുത്തരുടെയും അഭിപ്രായങ്ങൾ എന്ന പരാമർശത്തോട് ആ ഓരോരുത്തർ എന്ന് പറയുന്നത് സ്വന്തം അച്ഛനെയാണ് എന്ന് ഓർത്താൽ നല്ലതെന്നും പരിഹാസം ഉയരുന്നുണ്ട്. അച്ഛൻ-മകൻ തർക്കം ഇപ്പോൾ സോഷ്യൽമീഡിയയിൽ സജീവ ചർച്ചാ വിഷയമാണ്. ഇരുവരെയും തെരഞ്ഞെടുപ്പ് വേളകളിൽ മാത്രം കാണാൻ കഴിയുന്നവരാണെന്നും, പരസ്യമായ തർക്കങ്ങളും ഈ സമയങ്ങളിലാണ് പുറത്ത് വരുന്നതെന്നുമാണ് നിരീക്ഷണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home