print edition ഐസിഡിഎസ് പദ്ധതിയോടുള്ള കേന്ദ്ര അവഗണന; സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് അങ്കണവാടി ജീവനക്കാരുടെ മാർച്ച് ഇന്ന്

തൃശൂർ: അങ്കണവാടി ജീവനക്കാരുടെ ജീവൽപ്രധാന ആവശ്യങ്ങളുന്നയിച്ച് അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാരുടെ ഓഫീസുകൾക്ക് മുന്നിലേക്ക് ചൊവ്വാഴ്‌ച മാർച്ച് നടത്തും.
ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്റ് സർവീസസ് (ഐസിഡിഎസ്) പദ്ധതിയുടെ പ്രവർത്തനങ്ങൾ 51 വർഷം പൂർത്തിയായി. കുട്ടികളുടെയും സ്‌ത്രീകളുടെയും ആരോഗ്യത്തിനായി വിലപ്പെട്ട സേവനങ്ങൾ ചെയ്‌തിട്ടും ഐസിഡിഎസ് 50–ാം വാർഷികം കേന്ദ്ര– വനിതാ ശിശുവികസന മന്ത്രാലയം പൂർണമായും അവഗണിച്ചു.
തുച്ഛമായ ഓണറേറിയത്തിൽ സേവനം ചെയ്യുന്ന അങ്കണവാടി ജീവനക്കാരോടും പദ്ധതിയോടുമുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തുന്നത്.
സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാർ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിലേക്ക് മാർച്ചും വൈകിട്ടുവരെ ധർണയും നടത്തും. രാവിലെ പത്തിന് പെരിങ്ങാവ് സെന്ററിൽനിന്ന് മാർച്ച് തുടങ്ങും. ധർണ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്‌ഘാടനം ചെയ്യും.









0 comments