അങ്കമാലിയിൽ ബന്ധുക്കളായ യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

അഭിലാഷ്, വിസ്മയ
അങ്കമാലി: ബന്ധുക്കളായ യുവാവിനെയും യുവതിയെയും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വളവത്തുങ്കൽ സ്വദേശിനി വിസ്മയ, കണ്ണനല്ലൂർ സ്വദേശി അഭിലാഷ് എന്നിവരാണ് മരിച്ചത്.
ഇരുവരെയും കഴിഞ്ഞ രണ്ട് ദിവസമായി കാണാതായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകി അന്വേഷണം നടക്കുന്നതിനിടെയാണ് അങ്കമാലിയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ 1.45 ഓടെയാണ് അപകടമുണ്ടായത്. തൃശൂർ ഭാഗത്തേക്ക് പോയ ട്രെയിനിന് പിന്നാലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും വീട് വിട്ട് എത്താനുള്ള കാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.









0 comments