ad
Deshabhimani

വയോധികയുടെ ഒരു പവന്റെ മാല മോഷ്ടിച്ചു; എസ്‌‌ഡിപിഐ പ്രവർത്തകൻ പിടിയിൽ

sdpi worker
വെബ് ഡെസ്ക്

Published on Oct 16, 2025, 12:06 PM | 1 min read

പാലക്കാട്: പാലക്കാട് തേങ്കുറിശിയിൽ മാല മോഷണ കേസിൽ എസ്ഡിപിഐ പ്രവർത്തകൻ പിടിയിലായി. കൊടുവായൂർ സ്വദേശി ഷാജഹാനെയാണ് പൊലീസ് പിടികൂടിയത്. പാൽവിൽപനക്കാരിയായ വയോധികയുടെ മാല പൊട്ടിച്ച കേസിലാണ് അറസ്റ്റ്.‌‌


ഈ മാസം 11നാണ് കേസിനാസ്പദമായ സംഭവം. പാൽവിൽപ്പനയ്ക്കായി പോകുകയായിരുന്ന വയോധികയുടെ പിന്നിലൂടെ ബൈക്കിലെത്തിയ ഷാജഹാൻ ഒരു പവന്റെ സ്വർണമാലയാണ് കവർന്നത്. വയോധികയുടെ പരാതിയിൽ പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിവീണത്. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.


ഷാജഹാൻ അഞ്ച് വർഷത്തോളം കൊടുവായൂരിലെ എസ്ഡിപിഐ യൂണിറ്റ് പ്രസിഡൻറായിരുന്നു. ഇയാൾ ഇതിനുമുമ്പും ഇത്തരത്തിൽ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home