ad
Deshabhimani

നാട്ടിലെവിടെയാ..? കാഴ്ചക്കാരിൽ കൗതുകമുണർത്തി അമുൽ പരസ്യങ്ങൾ

amul
വെബ് ഡെസ്ക്

Published on Nov 04, 2025, 04:48 PM | 1 min read

അമുലിന്റെ പരസ്യങ്ങളൊക്കെയും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. അത്തരത്തിൽ അമുൽ പുറത്തിറക്കിയ പുതിയ പരസ്യം കാഴ്ചക്കാരെ അല്പമൊന്ന് വട്ടം ചുറ്റിച്ചു. ഒരു ചാറ്റിന്റെ ഫോട്ടായാണ് ചിത്രത്തിൽ. നാട്ടിലെവിടെയെന്നാണ് ചോദ്യം. നേരായ ഉത്തരത്തിന് പകരം ഒരു ​​ഗ്ലാസ് പാലാണ് മറുപടിയായി നൽകിയിരിക്കുന്നത്. ഇതിൽ നിന്നും സ്ഥലപ്പേര് കണ്ടെത്തുക എന്നതാണ് ടാസ്ക്. പോസ്റ്റിന് താഴെ പലരും പല സ്ഥലങ്ങളാണ് കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.




ഇതാദ്യമല്ല കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര അവാർഡിന് ആശംസകളുമായി എത്തിയ പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു ചായയുടെ ചിത്രം നൽകിയിട്ട് 'ഇതിലും മികച്ച ചായാഗ്രാഹകൻ സ്വപ്‌നങ്ങളിൽ മാത്രം!' എന്ന് നൽകി ജേതാക്കൾക്ക് അഭിനന്ദനവും രേഖപ്പെടുത്തുന്നുണ്ട് അമുൽ. കഴിഞ്ഞിട്ടില്ല നവംബർ ഒന്നിന് നമ്മുടെ സംസ്ഥാനം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായ‍ി മാറിയതിന് ആശംസകൾ നേർന്നുള്ള പോസ്റ്റിൽ No extream Pover tea എന്നു രസകരമായി നൽകി 'ഓരോ മലയാളിയുടെയും അഭിമാനനിമിഷം'എന്നും പറയുകയാണ്.






Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home