ad
Deshabhimani

മലയാളത്തിന്റെ പ്രിയനടന് ആദരവുമായി അമുൽ

AMUL KERALA
വെബ് ഡെസ്ക്

Published on Sep 26, 2025, 03:29 PM | 1 min read

കൊച്ചി: ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് ആദരവുമായി അമുൽ. മലയാളത്തിനാകെ അഭിമാനകരമായ നേട്ടം കൈവരിച്ച താരത്തിന് ആശംസകൾ നേർന്നുകൊണ്ട് അമുൽ സമൂഹ മാധ്യമങ്ങളിൽ പ്രത്യേക പോസ്റ്റർ പങ്കുവച്ചു. അഭിനയത്തിന്റെ ദാദയും സാഹിബുമായ മോഹൻലാലിന്, അമുലിന്റെ രുചിയുടെ ദേശീയ അവാർഡ് എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്.


മോഹൻലാലിന് ആദരമായി നേരത്തെ മിൽമയും പോസ്റ്റർ പങ്കുവച്ചിരുന്നു.‘‘ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനായി മലയാളത്തിന്റെ മോഹൻലാൽ’’ എന്ന കുറിപ്പിനൊപ്പമാണ് അമുലിന്റെ രുചിയുടെ ദേശീയ പുരസ്‌കാരം അഭിനയത്തിന്റെ ദാദയും സാഹിബുമായ മോഹൻലാലിന് നൽകുന്നു എന്ന പോസ്റ്റർ അമുൽ കേരള പങ്കുവച്ചത്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home