ad
Deshabhimani

മലപ്പുറം വെട്ടം സ്വദേശിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

amoebic meningoencephalitis
വെബ് ഡെസ്ക്

Published on Sep 30, 2025, 03:31 PM | 1 min read

തിരൂർ : വെട്ടം സ്വദേശിയായ 78കാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രിയാണ് കടുത്ത പനിയെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ കിണറുകളും കുളങ്ങളും ജലാശയങ്ങളും ക്ലോറിനൈസ് ചെയ്യുമെന്ന് തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യു സൈനുദീൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home