ad
Deshabhimani

അമീബിക്‌ മസ്‌തിഷ്‌ക ജ്വരം : ആലപ്പുഴ സ്വദേശി നിരീക്ഷണത്തിൽ

Amoebic encephalitis
വെബ് ഡെസ്ക്

Published on May 17, 2026, 11:00 AM | 1 min read

ആലപ്പുഴ : അമീബിക്‌ മസ്‌തിഷ്‌ക ജ്വരം സംശയിച്ച്‌ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആലപ്പുഴ സ്വദേശിയായ 60 കാരൻ നിരീക്ഷണത്തിൽ. ഇയാൾക്ക്‌ രോഗലക്ഷണങ്ങൾ ഉണ്ടെന്ന്‌ മെഡിക്കൽ കോളേജ്‌ അധികൃതർ പറഞ്ഞു. വെള്ളിയാഴ്‌ചയാണ്‌ ഇയാളെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ശനിയാഴ്‌ച വേറെയാരെയും രോഗലക്ഷണങ്ങളോടെ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചിട്ടില്ല.

ആലപ്പുഴ ജില്ലയിൽ ഇതുവരെ ആറ്‌ പേർക്കാണ്‌ അമീബിക്‌ മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചത്‌. നഴ്‌സ്‌ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. രണ്ടുപേർ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും മറ്റുരണ്ടുപേർ കോട്ടയത്തെയും തിരുവനന്തപുരത്തെയും ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രികളിലും ചികിത്സയിലാണ്‌. ചികിത്സയ്‌ക്ക്‌ ആവശ്യമായ മരുന്നുകൾ ലഭ്യമാക്കിയിട്ടുണ്ടെന്ന്‌ ആലപ്പുഴ മെഡിക്കൽ കോളേജ്‌ അധികൃതർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home