ad
Deshabhimani

സംസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക്‌ മസ്‌തിഷ്‌ക ജ്വരം

amoebic encephalitis
വെബ് ഡെസ്ക്

Published on Sep 06, 2025, 10:04 PM | 1 min read

കോഴിക്കോട്‌ : അമീബിക്‌ മസ്‌തിഷ്‌ക ജ്വരം ബാധിച്ച്‌ ഒരാളെ കൂടി കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം വണ്ടൂർ സ്വദേശിയായ 55 കാരിയാണ്‌ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്‌. ഇവർ വെന്റിലേറ്ററിലാണ്‌. ഇതോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11 ആയി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലുള്ള മൂന്ന്‌ കുട്ടികളുടെയും ആരോഗ്യനില തൃപ്‌തികരമാണ്‌. മെഡിക്കൽ കോളേജിലെ എട്ടുപേരിൽ കാസർകോട്‌ സ്വദേശിയായ യുവാവ്‌ ഉൾപ്പെടെ രണ്ടുപേരുടെ നില ഗുരുതരമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home