അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന ചേലേമ്പ്ര സ്വദേശി മരിച്ചു

മലപ്പുറം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന മലപ്പുറം ചേലേമ്പ്ര സ്വദേശി മരിച്ചു. ചാലിപ്പറമ്പ് മണ്ണാറക്കൽ ഷാജി (48) ആണ് മരിച്ചത്. ആഗസ്ത് ഒമ്പതിനാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. ബുധനാഴ്ച രാത്രിയോടെയാണ് മരണം. രോഗത്തിൻ്റ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. കണ്ണൂരിൽ ഇൻഡസ്ട്രിയൽ ജോലി ചെയ്യുകയായിരുന്നു.
സംസ്കാരം വ്യാഴം രാവിലെ 11ന് മീഞ്ചന്ത മാനാരി ശ്മശാനത്തിൽ. പിതാവ് : പരേതനായ സുന്ദരൻ. മാതാവ് : വിജയകുമാരി. ഭാര്യ : ബിന്ദു. മക്കൾ : അമൃത, ഷിബിൻ. സഹോദരങ്ങൾ : സുനിൽ കുമാർ, അജിത.










0 comments