ad
Deshabhimani

ഹൃദയത്തിന്‌ തകരാറ്

നവജാതശിശുവുമായി ആംബുലൻസ്‌ പാഞ്ഞു ; 
6 മണിക്കൂറിൽ മംഗലാപുരം–കൊച്ചി

ambulance driving
വെബ് ഡെസ്ക്

Published on Aug 19, 2025, 02:15 AM | 1 min read


കൊച്ചി

ഹൃദയത്തിന്‌ തകരാറുള്ള നവജാതശിശുവിനെ ആംബുലൻസിൽ ആറ്‌ മണിക്കൂറിനുള്ളിൽ മംഗലാപുരത്തുനിന്ന്‌ കൊച്ചിയിലെത്തിച്ചു. മംഗലാപുരം ഫാ. മുള്ളർ ആശുപത്രിയിൽ ചികിത്സയിലിരുന്ന 11 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ്‌ തിങ്കൾ രാത്രി 11.22ന്‌ അമൃത ആശുപത്രിയിൽ എത്തിച്ചത്‌. 420 കിലോമീറ്റർ സഞ്ചരിച്ചാണ്‌ ആംബുലൻസ്‌ എത്തിയത്‌.


കാസർകോട്‌ മഞ്ചേശ്വരം ഉദ്യാപുരം സ്വദേശി റിയാസിന്റെയും ആയിഷത്ത്‌ ഷൈമയുടെയും ഇരട്ടക്കുട്ടികളിൽ ഒരുകുഞ്ഞിനെയാണ്‌ അമൃത ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചത്‌.


തിങ്കൾ വൈകിട്ട്‌ 4.30നാണ്‌ മംഗലാപുരത്തുനിന്ന്‌ ആംബുലൻസ്‌ പുറപ്പെട്ടത്‌. ഹനീഫ്‌ സുള്ളിയയാണ്‌ ഡ്രൈവർ. താജുദീനായിരുന്നു സഹഡ്രൈവർ. ചൈൽഡ് പ്രൊട്ടക്ട്ടീം ഇന്റർനാഷണൽ വെൽഫെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ്‌ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്‌. മംഗലാപുരത്തുനിന്ന്‌ ആംബുലൻസ്‌ പുറപ്പെട്ടിട്ടുണ്ടെന്നും വഴിയൊരുക്കണമെന്നും ഫൗണ്ടേഷൻ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ അഭ്യർഥിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home