ആംബുലൻസ് റോഡിൽ തെന്നി മറിഞ്ഞ് അപകടം; വയോധിക മരിച്ചു

കോഴിക്കോട്: കോട്ടാംപറമ്പിൽ നിയന്ത്രണം വിട്ട ആംബുലൻസ് റോഡിൽ തെന്നി മറിഞ്ഞുണ്ടായ അപകടത്തിൽ വയോധിക മരിച്ചു. പെരിങ്ങളം സ്വദേശി ജാനകി (82) ആണ് മരിച്ചത്.ആംബുലൻസിൽ ഉണ്ടായിരുന്ന ജാനകിയുടെ മകൾക്കും മകളുടെ ഭർത്താവിനും പരിക്കേറ്റു. കനത്ത മഴയ്ക്കിടെയാണ് ആംബുലൻസ് റോഡിൽ നിയന്ത്രണം തെറ്റി മറിഞ്ഞത്.
ശ്വാസംമുട്ടലും നെഞ്ചുവേദനയും അനുഭവപ്പെട്ട ജാനകിയെ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുലർച്ചെ 1.20 നാണ് അപകടമുണ്ടായത്.









0 comments