ad
Deshabhimani

പിണറായിയോട്‌ എന്നും സ്‌നേഹം: ടി പത്മനാഭൻ

T Padmanabhan.JPG
വെബ് ഡെസ്ക്

Published on Jan 08, 2026, 08:06 AM | 1 min read

തിരുവനന്തപുരം: പിണറായി വിജയനോട് തനിക്ക് സ്നേഹവും ബഹുമാനവുമാണെന്നും അതൊരിക്കലും ഭയമല്ലെന്നും കഥാകൃത്ത് ടി പത്മനാഭൻ. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വി എസ് രാജേഷ് രചിച്ച ‘പവിത്രം പത്മനാഭം’ എന്ന പുസ്തകത്തിന്റെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


പിണറായി വിജയനെ വിമർശിക്കാൻ സാഹിത്യകാരന്മാർക്ക് പേടിയാണെന്ന പരാമർശങ്ങൾ ശരിയാണോയെന്ന ചോദ്യത്തിന് ഭയപ്പെടുന്നവർ ആരേയും ഭയപ്പെടും. തനിക്ക് അതിനോട് യോജിപ്പില്ല. പിണറായി വിജയനുമായി അടുത്ത ആത്മബന്ധമുണ്ട്, ഒരുമിച്ച് യാത്രകൾ ചെയ്തിട്ടുണ്ട്. താൻ ഒരു മുഖ്യമന്ത്രിയുടെ വീട്ടിൽനിന്ന് മാത്രമേ ഭക്ഷണം കഴിച്ചിട്ടുള്ളൂ– പിണറായി വിജയന്റെ വീടാണത്. എ കെ ആന്റണിയും താനും ആത്മസുഹൃത്തുക്കളാണ്. അദ്ദേഹത്തിന്റെ വീട് എവിടെയാണെന്ന് തനിക്കറിയില്ലെന്നും പത്മനാഭൻ പറഞ്ഞു.


പ്രതിഫലത്തിനുവേണ്ടി എഴുതിയിട്ടില്ല. പുതുവത്സര സമ്മാനമായി പുതിയ കഥ ‘സത്യം ആർക്ക് അറിയാം' ഉടൻ പുറത്തുവരും. കഥാകൃത്ത് ആയിരുന്നില്ലെങ്കിൽ ഒരു പക്ഷേ മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകനാകുമായിരുന്നു. ചിന്താ പബ്ലിഷേഴ്സാണ്‌ പവിത്രം പത്മനാഭം പുറത്തിറക്കിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home