സ്കൂൾ ഗേറ്റ് തുറന്നുകിടന്നു; തിരക്കേറിയ റോഡിലേക്ക് ഓടിയെത്തിയ കുട്ടിക്ക് രക്ഷകനായി ലോറി ഡ്രൈവർ

Photo:Social Media
ആലുവ : പ്രീ-സ്‌കൂളിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസ്സുകാരനെ മിനി ലോറി ഡ്രൈവർ അപകടത്തിൽപ്പെടാതെ രക്ഷപെടുത്തി. ആലുവ-എടയപ്പുറം റോഡിൽ രാവിലെ 10.30ഓടെയാണ് സംഭവം.
തോട്ടുമുഖത്തു നിന്ന് എടയപ്പുറത്തേക്ക് പോകുന്ന തിരക്കേറിയ റോഡരികിൽ പ്രവർത്തിക്കുന്ന പ്രീ-സ്‌കൂളിൽ നിന്നാണ് കുട്ടി ഗേറ്റിലൂടെ പുറത്തുകടന്നത്. ഈ സമയം അതുവഴി വന്ന മിനി ലോറിയുടെ ഡ്രൈവർ കുട്ടിയെ കണ്ട് ഉടൻ ഹോൺ മുഴക്കുകയും വാഹനം നിർത്തിയിടുകയും ചെയ്തു. തുടർന്ന് ഡ്രൈവറും ക്ലീനറും ചേർന്ന് കുട്ടിയെ റോഡിൽ നിന്ന് സുരക്ഷിതമായി മാറ്റി. സ്‌കൂൾ അധികൃതരെ വിവരമറിയിച്ച് കുട്ടിയെ കൈമാറി.
സ്‌കൂളിൽ പെയിന്റിങ് ജോലികൾ നടക്കുന്നതിനാലാണ് ഗേറ്റ് തുറന്നുകിടന്നതെന്നാണ് അധികൃതർ പറയുന്നത്. കുട്ടി സ്‌കൂളിൽ നിന്ന് പുറത്തുപോയ വിവരം അധികൃതർ അറിഞ്ഞിരുന്നില്ല. ഡ്രൈവറുടെ ജാഗ്രത ഒരു വലിയ ദുരന്തമാണ് ഒഴിവാക്കിയത്.









0 comments