Deshabhimani

print edition ടൂറിസത്തിൽ "കടലാസ്‌ പദ്ധതികൾ'; ഫയൽ നീക്കവും തീയതി പ്രഖ്യാപനവും മാത്രം

kerala tourism 100 Day Action Plan

പ്രതീകാത്മകചിത്രം

avatar
സ്വന്തം ലേഖകൻ

Published on Oct 11, 2026, 01:01 AM | 1 min read

തിരുവനന്തപുരം : വിനോദസഞ്ചാര വകുപ്പിൽ സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ പേരിൽ വെറും കടലാസ് കണക്ക്‌ നിരത്തി തട്ടിപ്പ്. അടിസ്ഥാന സൗകര്യം ഒരുക്കാതെ, സംരംഭംപോലും തുടങ്ങാതെ ഫയൽ നീക്കവും തീയതി പ്രഖ്യാപനവും മാത്രം നടത്തിയാണ്‌ പദ്ധതികൾ പൂർത്തിയായെന്ന്‌ അവകാശവാദം.


വകുപ്പ് പ്രഖ്യാപിച്ച അഞ്ച് പദ്ധതികളും 100 ശതമാനം പൂർത്തിയാക്കിയെന്ന്‌ പറയുമ്പോൾ ഇതിനായി അനുവദിച്ച അടങ്കൽത്തുക പൂജ്യമാണ്. ഓഫീസിലിരുന്ന് മീറ്റിങ് കൂടിയതും പദ്ധതി തുടങ്ങാൻ തീയതി നിശ്ചയിച്ചതുമാണ് ആകെ നടന്നത്‌. ഒരു സംരംഭവും തുടങ്ങാതെ, കേരള ടൂറിസം സംരംഭകത്വ പ്രോത്സാഹന പദ്ധതി പൂർത്തിയായത്‌ എങ്ങനെയെന്ന്‌ ആർക്കും അറയില്ല.


വിനോദസഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള സ്മാർട്ട് ടൂറിസ്റ്റ് അമിനിറ്റി പദ്ധതിയുടെപേരിലാണ് മറ്റൊരു തട്ടിപ്പ്. പദ്ധതിയുടെ ഭാഗമായി ഒരു കേന്ദ്രത്തിലും ടോയ്‌ലറ്റോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിട്ടില്ല. ടോയ്‌ലറ്റിന്റെ ഡിസൈൻ രേഖയ്‌ക്ക് അംഗീകാരം നൽകുക മാത്രമാണ് ചെയ്തത്. ഇതും 100 ശതമാനം പൂർത്തിയായി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരിസ്ഥിതി സംരക്ഷണവും ശുചിത്വവും സുരക്ഷയും ഉറപ്പാക്കാനുള്ള ഗ്രീൻ മാർഷൽമാരുടെ നിയമനമാകട്ടെ പരീക്ഷാ ഏജൻസിക്ക് കൈമാറിട്ടേയുള്ളു. ഒരാളെപ്പോലും നിയമിച്ചിട്ടില്ല. വയനാട് ടൂറിസത്തെ കൈപിടിച്ചുയർത്താൻ പ്രഖ്യാപിച്ച ‘ബ്രാൻഡ് വയനാട്' പദ്ധതിയുടെ അവസ്ഥയും സമാനം. പരിപാടിയുടെ തീയതി പ്രഖ്യാപിച്ചപ്പോഴേ പദ്ധതി പൂർത്തിയായെന്ന്‌ പോർട്ടലിൽ രേഖപ്പെടുത്തി.

മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി മാള സിനഗോഗ് അറ്റകുറ്റപ്പണി തുടങ്ങിയതും പറവൂരിൽ വാട്ടർ ടാക്സി സർവീസ് ആരംഭിക്കാൻ തീയതി കുറിച്ചതുമാണ് അടുത്ത നേട്ടമായി കാണിച്ചത്‌. നാടൻ കലകളും ഗ്രാമീണ ജീവിതവും സഞ്ചാരികൾക്ക് പരിചയപ്പെടുത്തി നാട്ടുകാർക്ക് വരുമാനം ഉറപ്പാക്കുന്ന ‘ലൈഫ് എക്സ്പീരിയൻസ് ട്രെയിൽ' പദ്ധതിയിൽ ഗുണഭോക്താക്കളായ സാധാരണക്കാരെ തെരഞ്ഞെടുത്തിട്ടുപോലുമില്ല. ഇതും പൂർത്തിയായവയുടെ പട്ടികയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home