Deshabhimani

print edition കുഴഞ്ഞുവീണ രോഗിക്ക്‌ അടിയന്തര ശുശ്രൂഷ 
ലഭിച്ചില്ലെന്ന്‌ ബന്ധുക്കൾ

medical collage
വെബ് ഡെസ്ക്

Published on Sep 29, 2026, 01:30 AM | 1 min read

കൊച്ചി: കാലിന് ശസ്‌ത്രക്രിയ കഴിഞ്ഞ്‌ ഡിസ്‌ചാർജായി വീട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ രോഗി കുഴഞ്ഞുവീണ്‌ മരിച്ച സംഭവത്തിൽ ഗവ. മെഡിക്കൽ കോളേജിന്‌ ഗുരുതരവീഴ്‌ച സംഭവിച്ചെന്ന്‌ പരാതി. തോപ്പുംപടി ഫിഷിങ് ഹാർബറിലെ ജീവനക്കാരൻ ഹലീൽ റഹ്മാനാണ്‌ (40) മരിച്ചത്‌.


കുഴഞ്ഞുവീണയാൾക്ക്‌ അടിയന്തര പ്രഥമശുശ്രൂഷ നൽകാൻ വാർഡിൽ ഡോക്ടറോ നഴ്‌സുമാരോ ഉണ്ടായിരുന്നില്ലെന്ന്‌ ബന്ധുക്കൾ പറഞ്ഞു. സിപിആർ പോലും നൽകിയില്ലെന്നും കുടുംബം പരാതിപ്പെട്ടു. 22ന് മട്ടാഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ കാലിന് ഗുരുതര പരിക്കേറ്റാണ്‌ ഹലീലിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്‌.


കാലിൽ രണ്ട് ഒടിവുണ്ടായിരുന്നു. ആദ്യം ജനറൽ ആശുപത്രിയിലും അവിടെനിന്ന്‌ എറണാകുളം മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു. വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തി. വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ വിയർക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഈ സമയത്ത് വാർഡിൽ ഡോക്ടർ ഉണ്ടായിരുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home