print edition സോനം വാങ്ചുക്കിന് ഐക്യദാർഢ്യം

വാങ്ചുക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ജനാധിപത്യാ മഹിളാ അസോസിയേഷൻ തൃശൂർ നടത്തിയ പ്രകടനം
തൃശൂർ: നീറ്റ്, യുജി ചോദ്യപേപ്പർ ചോർച്ചയുടെ ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്രവിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ നേതൃത്വത്തിൽ പ്രകടനം നടത്തി.
അസോസിയേഷന്റെ സംസ്ഥാന ശിൽപ്പശാലയിൽ പങ്കെടുത്തവരാണ് നഗരത്തിൽ ഐക്യദാർഢ്യ പ്രകടനം നടത്തിയത്. വികലമായ കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരെയാണ് സോനം വാങ്ചുക്കിന്റെ പോരാട്ടം.
അഖിലേന്ത്യാ വൈസ്‌പ്രസിഡന്റുമാരായ സുഭാഷിണി അലി, കെ കെ ശൈലജ, പി കെ സൈനബ, സംസ്ഥാന പ്രസിഡന്റ് കെ എസ് സലീഖ, സെക്രട്ടറി സി എസ് സുജാത, ട്രഷറർ ഇ പത്മാവതി, കേന്ദ്രകമ്മിറ്റിയംഗങ്ങളായ ആർ ബിന്ദു, കെ കെ ലതിക തുടങ്ങിയവർ നേതൃത്വം നൽകി.










0 comments