Live News വടക്കൻ ജില്ലകളിൽ കനത്ത മഴ; താമരശ്ശേരി ചുരത്തിൽ ജാഗ്രതാ നിർദേശം

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ മഴ ശക്തമാകുന്നതിനാൽ താമരശ്ശേരി ചുരത്തിൽ ജാഗ്രതാ നിർദേശം. താമരശ്ശേരി ചുരത്തിലും പരിസര പ്രദേശങ്ങളിലും ശക്തമായയാണ് മഴ ലഭിക്കുന്നത്. അതിനാൽ താഴ്വരയിലേക്കും റോഡിലേക്കും കല്ലുകളും മരങ്ങളും പതിക്കാൻ വലിയ സാധ്യതയുണ്ട്. വയനാട് ജില്ലയിൽ മഴ അതിശക്തമായതിനെത്തുടർന്ന് താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു.
അപകടസാധ്യത കണക്കിലെടുത്ത് ചുരത്തിലെ അനാവശ്യ പാർക്കിങ്ങുകൾ ഡ്രൈവർമാർ പൂർണമായും ഒഴിവാക്കണമെന്ന് അധികൃതരും സന്നദ്ധ പ്രവർത്തകരും അഭ്യർഥിച്ചു. കനത്ത മഴ തുടരുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
വയനാട് ജില്ലയിൽ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ചുരത്തിലൂടെ നിലവിൽ അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി നൽകുകയുള്ളൂവെന്നും ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാരികൾക്കും നിയന്ത്രണമുണ്ടാകുമെന്നും കളക്ടർ വ്യക്തമാക്കി.
സംസ്ഥാനത്ത് നൂറോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ. വിവിധ പ്രദേശങ്ങളിൽ ഗതാഗതം സ്തംഭിക്കുകയും വീടുകളിൽ വെള്ളം കയറി










0 comments