Deshabhimani

സിഎസ്ആർ ഫണ്ടിന് വേണ്ടി അഴിമതി; ആലപ്പുഴ നഗരസഭയിൽ ഭരണസമിതിക്കുള്ളിൽ തർക്കം രൂക്ഷം

Alappuzha.jpg
വെബ് ഡെസ്ക്

Published on Oct 07, 2026, 04:44 PM | 1 min read

ആലപ്പുഴ: സിഎസ്ആർ ഫണ്ടിന് വേണ്ടി അഴിമതി നടത്തിയെന്ന ആരോപണത്തെത്തുടർന്ന് ആലപ്പുഴ നഗരസഭയിലെ ഭരണസമിതിക്കുള്ളിൽ തർക്കം. ചെയർപേഴ്സൻ അഴിമതി നടത്തി എന്നാരോപിച്ച് വൈസ് ചെയർപേഴ്സൺ രംഗത്ത് വന്നതോടെയാണ് നഗരസഭാഭരണം പ്രതിസന്ധിയിലായത്.


പ്രശ്നം രൂക്ഷമായതോടെ ഇനി വൈസ് ചെയർ പേഴ്സണുമായി ചേർന്ന് ഭരണം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് ചെയർപേഴ്സൺ തുറന്നടിച്ചു. കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കൾക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം.


വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ സ്വതന്ത്രനായി വിജയിച്ചയാളാണ്. ഇദ്ദേഹത്തിന്റെ പിന്തുണയോടെയാണ് നഗരസഭാഭരണം യുഡിഎഫിന് ലഭിച്ചത്. അഴിമതി വിഷയം ഉയർന്നുവന്നതോടെ ജോസ് ഇതിനു കൂട്ടുനിൽക്കാൻ സാധിക്കില്ല എന്ന് തുറന്നടിക്കുകയായിരുന്നു.


കോൺഗ്രസിനോട് ചേർന്ന് പ്രവർത്തിക്കാൻ സാധിക്കില്ല എന്ന് ജോസ് നിലപാടെടുത്താൽ നഗരസഭാ ഭരണം താഴെ വീഴും എന്ന സ്ഥിതിയാണ്. ഭരണം നഷ്ടപ്പെട്ടേയ്ക്കുന്ന വസത്ത വന്നത് യുഡിഫിഫ് നേതൃത്വത്തെ അരക്ഷിതാവസ്ഥയിലാക്കിയിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home