ad
Deshabhimani

ആഘോഷരാവിനൊരുങ്ങി മഹാനഗരം ; അക്ഷരമുറ്റം മെഗാ ഇവന്റ്‌ 21ന്‌

aksharamuttam event
വെബ് ഡെസ്ക്

Published on Jun 18, 2025, 01:53 AM | 1 min read


കൊച്ചി

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ മെഗാ ഇവന്റിനൊരുങ്ങി മഹാനഗരം. 21ന്‌ കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലാണ്‌ ടാലന്റ്‌ ഫെസ്‌റ്റ്‌ 13–-ാം പതിപ്പ്‌ മെഗാ ഫൈനൽ വിജയികൾക്കുള്ള സമ്മാനദാനവും മെഗാ ഇവന്റും. സ്‌കൂൾതലംമുതൽ അരക്കോടിയോളം മത്സരാർഥികൾ അണിനിരന്ന ടാലന്റ്‌ ഫെസ്‌റ്റ്‌ ജേതാക്കളായ എട്ടു പ്രതിഭകൾക്ക്‌ പുരസ്‌കാരം സമ്മാനിക്കും.


എട്ടുവർഷത്തിനുശേഷമാണ്‌ അക്ഷരമുറ്റം മെഗാ ഇവന്റിന്‌ കൊച്ചി വേദിയാകുന്നത്‌. 2017ൽ ദർബാർഹാൾ മൈതാനമായിരുന്നു ആഘോഷവേദി. കാലാവസ്ഥ പ്രതികൂലമായാലും പരിപാടികളെ ബാധിക്കാത്തവിധമാണ്‌ തയ്യാറെടുപ്പുകൾ. മികച്ച ദൃശ്യ, ശ്രവ്യാനുഭവം സമ്മാനിക്കുംവിധമാണ്‌ ഇൻഡോർ സ്‌റ്റേഡിയത്തിൽ വെളിച്ച, ശബ്ദ സംവിധാനമൊരുക്കുന്നത്‌. മൂവായിരത്തോളം പേർക്ക്‌ പരിപാടികൾ മികവോടെ ആസ്വദിക്കാനാകും വിധമാണ്‌ ഇരിപ്പിടസൗകര്യം. വാഹനപാർക്കിങ്ങിനും പ്രത്യേക സൗകര്യമുണ്ടാകും.


മെഗാ ഇവന്റ്‌ വിളംബരംചെയ്‌ത്‌ നഗരത്തിലുടനീളം ഹോർഡിങ്ങുകൾ ഉയർന്നു. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന്‌ വൻപിന്തുണയാണ്‌ ലഭിക്കുന്നത്‌. ആഘോഷപരിപാടികളിൽ എത്താനാഗ്രഹിക്കുന്നവർക്കും പ്രത്യേക ക്ഷണിതാക്കൾക്കുമുള്ള പാസുകളുടെ വിതരണവും തുടങ്ങി. വൈകിട്ട്‌ അഞ്ചോടെ ആരംഭിക്കുന്ന ആഘോഷപരിപാടികൾ മൂന്നുമണിക്കൂറോളം നീളും. നവകേരളത്തിന്റെ നായകൻ മുഖ്യമന്ത്രി പിണറായി വിജയൻ, അക്ഷരമുറ്റം ഗുഡ്‌വിൽ അംബാസഡർകൂടിയായ നടൻ മോഹൻലാൽ എന്നിവരുടെ സാന്നിധ്യത്താൽ തിളക്കമേറ്റുന്ന വേദി, അറിവിന്റെ അക്ഷരമുറ്റത്ത്‌ വെന്നിക്കൊടി പാറിച്ച പ്രതിഭകളെ ആദരിക്കും. നടനും ഗായകനുമായ വിനീത്‌ ശ്രീനിവാസന്റെ ലൈവ്‌ മ്യൂസിക്‌ ബാൻഡ്‌ ചടങ്ങിന് മാറ്റുകൂട്ടും.


ഹെയിം ടിവി, കല്യാൺ ജ്വല്ലേഴ്സ്‌ എന്നിവരാണ്‌ മെഗാ ഇവന്റിന്റെ മുഖ്യ പ്രായോജകർ. മൈജി ഈവന്റ്‌ പ്രായോജകരാണ്‌. കെഎസ്‌എഫ്‌ഇ, ജയലക്ഷ്‌മി സിൽക്സ്, ബാങ്ക് ഓഫ് ബറോഡ, ആംകോസ്, മുത്തൂറ്റ് ഫിനാൻസ്, ജെ എൻ ലൈറ്റിങ്സ് തിരുവല്ല, ഇസിആർ ഗ്രൂപ്പ് ഓഫ് ഇൻസ്‌റ്റിറ്റ്യൂഷൻസ്, സുപ്രാ പസഫിക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, കെഎസ്‌ഇബി, ബഡീസ് എഐ, കേരള ബാങ്ക്, ഗ്ലോബൽ അക്കാദമി, വാക്റോ, റെഡ് പോർച്ച് നെറ്റ്, സിയാൽ, കൺസ്യൂമർ ഫെഡ്, പട്ടാമ്പി ഇൻവെസ്റ്റ്മെന്റ്‌സ്‌ ആൻഡ്‌ ലോൺസ് (പി) ലിമിറ്റഡ്, ജോസ്‌കോ ജ്വല്ലേഴ്‌സ്‌, മിൽമ, സൂര്യാ ഗോൾഡ് ലോൺ, ഇഎംസി, കിലോ ബസാർ, കൈരളി ടിവി, റെഡ് എഫ്‌എം, ഐശ്വര്യ മീഡിയ എന്നിവർ സഹപ്രായോജകരുമാണ്‌. വെൻകോബാണ്‌ പ്രൈസ് സ്പോൺസർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home