Deshabhimani

print edition എകെപിസിടിഎ സംസ്ഥാന സമ്മേളനത്തിന് തുടക്കം

akpcta state conference
വെബ് ഡെസ്ക്

Published on Feb 28, 2026, 12:00 AM | 1 min read


തിരുവനന്തപുരം

ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (എകെപിസിടിഎ) സംസ്ഥാന സമ്മേളനത്തിന് പ്രതിനിധി സമ്മേളനത്തോടെ തുടക്കമായി. സംസ്ഥാന പ്രസിഡന്റ് ‍എ നിശാന്ത് അധ്യക്ഷനായി. ഡോ. വി പി ജൂബി രക്തസാക്ഷി പ്രമേയവും ഡോ. പി സി ലതാകുമാരി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ഡോ. കെ വിജയകുമാര്‍ റിപ്പോര്‍‌ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച ആരംഭിച്ചു.


ശനി രാവിലെ 10ന്‌ എ കെ ജി പഠന ഗവേഷണകേന്ദ്രം ഹാളിൽ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ആർ ബിന്ദു മുഖ്യപ്രഭാഷണം നടത്തും. 2024-–25 വർഷത്തെ മികച്ച കോളേജ് യൂണിയനുള്ള "അഭിമന്യു അവാർഡ്' തിരുവനന്തപുരം ഗവ. ആർട്സ് കോളേജിന് സമ്മാനിക്കും. പകൽ രണ്ടിന്‌ യാത്രയയപ്പ് സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി കെ ബിജു ഉദ്ഘാടനം ചെയ്യും. വൈകിട്ട്‌ അഞ്ചിന്‌ നഗരത്തിൽ പ്രകടനവും ആറിന്‌ രക്തസാക്ഷി മണ്ഡപത്തിൽ പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ‌ഞായർ രാവിലെ 10ന് പ്രതിനിധി സമ്മേളനം, ചര്‍ച്ച, ഭാരവാഹി തെരഞ്ഞെടുപ്പ് എന്നിവയോടെ സമ്മേളനം സമാപിക്കും.

വെള്ളിയാഴ്ച "വികസിത് ഭാരത് ശിക്ഷാ അഡിഷൻ ബിൽ 2025' എന്ന വിഷയത്തില്‍ നടന്ന സെമിനാറിൽ കേരള വിദ്യാഭ്യാസ സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. സി പത്മനാഭന്‍ സംസാരിച്ചു.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home