ad
Deshabhimani

കേരള സർവ്വകലാശാല അക്കാദമിക് കൗൺസിൽ തെരഞ്ഞെടുപ്പ്- ഇടത് സഖ്യത്തിന് ചരിത്ര വിജയം

krita
വെബ് ഡെസ്ക്

Published on Jun 09, 2025, 09:58 PM | 2 min read

തിരുവനന്തപുരം: കേരള സർവ്വകലാശാല അക്കാദമിക് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സംഘടനകൾക്ക് തിളക്കമാർന്ന വിജയം.എ കെ പി സി ടി എ ,എ കെ ജി സി ടി , കെ യു ടി എ നേതൃത്വത്തിലുള്ള ഇടത് സഖ്യം 52 ൽ 49 സീറ്റിൽ വിജയിച്ചു.


വിഷയാടിസ്ഥാനത്തിൽ ആകെ 42 സീറ്റുകളിൽ 41 എണ്ണത്തിലും, പ്രിൻസിപ്പൽമാരുടെ മണ്ഡലത്തിൽ 10 സീറ്റുകളിൽ 8 എണ്ണത്തിലുമാണ് ഇടത് സഖ്യം വിജയിച്ചത്. എയ്ഡഡ് മേഖലയിലെ വലത് സംഘടന കെ പി സി ടി എ ഒരു സീറ്റിലും ജയിച്ചില്ല. സർക്കാർ കോളജ് മേഖലയിലെ വലത് സംഘടന ജി സി ടി ഒ കേവലം 3 വോട്ടിൻ്റെ വ്യത്യാസത്തിൽ ഒരു സീറ്റിൽ മാത്രമാണ് ജയിച്ചത്.


കേരള സർവ്വകലാശാല പാളയം ക്യാമ്പസിൽ തുടർന്ന് ആഹ്ളാദ പ്രകടനവും പൊതുയോഗവും നടന്നു. കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ ജി മുരളീധരൻ ഉദ്ഘാടനം ചെയ്തു. എ കെ ജി സി ടി സംസ്ഥാന സെക്രട്ടറി ഡോ പ്രിൻസ് പി ആർ അധ്യക്ഷത വഹിച്ചു.


എ കെ പി സി ടി എ ജനറൽ സെക്രട്ടറി ഡോ ബിജുകുമാർ കെ, പ്രസിഡൻ്റ് എ നിശാന്ത്, കെ യു ടി എ പ്രസിഡൻ്റ് ഡോ ടി എസ് സ്വപ്ന, എ കെ ജി സി ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ വിനു ഭാസ്കർ എന്നിവർ സംസാരിച്ചു.എ കെ പി സി ടി എ സംസ്ഥാന സെക്രട്ടറി ഡോ സോജു എസ് സ്വാഗതവും, കെ യു ടി എ ജനറൽ സെക്രട്ടറി ഡോ പ്രമോദ് കിരൺ നന്ദിയും പറഞ്ഞു.


ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളസർക്കാരും സർവ്വകലാശാലയും നടത്തി വരുന്ന ഉന്നതവിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കും, ഇടത് സംഘടനകൾ മതനിരപേക്ഷതയ്ക്കും ജനാധിപത്യമൂല്യങ്ങൾക്കും വേണ്ടി നിലകൊണ്ട് മുന്നേറുന്നതിനും അധ്യാപക സമൂഹം നൽകിയ അംഗീകാരമാണിതെന്ന് എ കെ പി സി ടി എ , എ കെ ജി സി ടി , കെ യു ടി എ സംഘടനാ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home