ad
Deshabhimani

ജ്ഞാനസഭ മതനിരപേക്ഷ 
വിദ്യാഭ്യാസത്തിനെതിര് : എകെപിസിടിഎ

akpcta
വെബ് ഡെസ്ക്

Published on Jul 27, 2025, 12:28 AM | 1 min read


തിരുവനന്തപുരം

ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്ന സംഘപരിവാർ ശ്രമത്തിന്റെ ഭാഗമായുള്ള ‍ജ്ഞാനസഭയ്ക്കെതിരെ എകെപിസിടിഎ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പ്രഭാഷണ സദസ്സ് സം​ഘടിപ്പിക്കും. ഞായർ വൈകിട്ട് ഏഴിന് ഓൺലൈനായി നടത്തുന്ന പരിപാടിയിൽ സംസ്കൃത സർവകലാശാല മുൻ വിസി പ്രൊഫ. എം വി നാരായണൻ "ജ്ഞാനം വിജ്ഞാന സമൂഹം - മതനിരപേക്ഷ വിദ്യാഭ്യാസം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തിങ്കളാഴ്ച എല്ലാ കോളേജുകളിലും അധ്യാപകരെയും വിദ്യാർഥികളെയും ജീവനക്കാരെയും പങ്കെടുപ്പിച്ച് മതനിരപേക്ഷ വിദ്യാഭ്യാസ സദസ്സും സംഘടിപ്പിക്കും.


ഉന്നതവിദ്യാഭ്യാസ മേഖലയിലെ മതനിരപേക്ഷമൂല്യങ്ങളെ ഇല്ലാതാക്കാനുള്ള സംഘപരിവാറിന്റെ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് സർവകലാശാല ചാൻസലറെയും വിസിമാരെയും പങ്കെടുപ്പിച്ചുള്ള ജ്ഞാനസഭ. മതനിരപേക്ഷ വികേന്ദ്രീകൃത- ജനപക്ഷ വിദ്യാഭ്യാസത്തെ ഇല്ലാതാക്കാൻ ലക്ഷ്യം വയ്‌ക്കുന്നതാണ്. ഈ ശ്രമങ്ങൾക്കെതിരെയാണ് മതനിരപേക്ഷ വിദ്യാഭ്യാസ സദസ്സെന്ന്‌ പ്രസിഡന്റ് എ നിശാന്ത്, ജനറൽ സെക്രട്ടറി ഡോ. കെ ബിജുകുമാർ എന്നിവർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home