ad
Deshabhimani

print edition ധവളപത്രം, ബജറ്റ്‌: സെമിനാർ നാളെ

V D Satheesan Budget 2026 Speech.jpg
വെബ് ഡെസ്ക്

Published on Jun 22, 2026, 12:01 AM | 1 min read

തിരുവനന്തപുരം: യുഡിഎഫ്‌ സർക്കാരിന്റെ ധവളപത്രത്തെയും ബജറ്റിനെയും കുറിച്ച്‌ എ കെ ജി പഠന ഗവേഷണ കേന്ദ്രം സെമിനാർ നടത്തും. ‘നിയോ ലിബറൽ അജണ്ടകളുടെ തിരിച്ചുവരവ്‌ – യുഡിഎഫ്‌ ധവളപത്രവും ബജറ്റും’ സെമിനാർ ചൊവ്വ പകൽ മൂന്നിന്‌ എ കെ ജി ഹാളിലാണ്‌. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.


മുതിർന്ന സിപിഐ എം നേതാവ്‌ എസ്‌ രാമചന്ദ്രൻ പിള്ള, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, മുൻ ധനമന്ത്രിമാരായ ടി എം തോമസ്‌ ഐസക്‌, കെ എൻ ബാലഗോപാൽ, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ, ആസ‍ൂത്രണ ബോർഡ്‌ മുൻ വൈസ്‌ ചെയർപേഴ്‌സൺ വി കെ രാമചന്ദ്രൻ, എസ്‌ബിഐ റിട്ട. ചീഫ്‌ ജനറൽ മാനേജർ എസ്‌ ആദികേശവൻ, എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ, എ കെ ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ സി എൻ മോഹനൻ എന്നിവർ പങ്കെടുക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home