ad
Deshabhimani

ചതിയില്‍ വീഴരുത്

അനുമതിയില്ലാതെ പേരും ചിത്രവും ഉപയോഗിച്ചു; ലോണ്‍ ആപ്പ് പരസ്യത്തില്‍ അജു വർ​ഗീസിന്‍റെ മുന്നറിയിപ്പ്

aju vargese

അജു വര്‍ഗീസ് പങ്കുവെച്ച പോസ്റ്റ്

വെബ് ഡെസ്ക്

Published on Apr 20, 2026, 05:42 PM | 1 min read

തിരുവനന്തപുരം: സമ്മതമില്ലാതെ തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോൺ ആപ്പ് പരസ്യം ചെയ്യുന്നതായി നടൻ അജു വർ​ഗീസ്. എഎം ട്രസ്റ്റ് ലോൺ സർവീസസ് എന്ന ആപ്പിനെതിരെയാണ് നടൻ രം​ഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ലോൺ ആപ്പിനെതിരെ അജു വർ​ഗീസ് മുന്നറിയിപ്പ് നൽകിയത്.


എഎം ട്രസ്റ്റ് ലോൺ സർവീസസ് നൽകിയിരിക്കുന്ന പരസ്യം പങ്കുവെച്ചുകൊണ്ട് ഈ പദ്ധതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത്തരം വ്യാജ വാർത്തകളിൽ വീഴരുതെന്നും നടൻ വ്യക്തമാക്കി. ഈസി പേഴ്സണൽ ലോൺ എന്ന പേരിൽ കേരളത്തിൽ എവിടെയും മൂന്ന് ലക്ഷം രൂപ വരെ ലോൺ നൽകാമെന്ന് പറഞ്ഞാണ് പരസ്യം. പരസ്യത്തിൽ അജു വർ​ഗീസിന്റെ ചിത്രവും ഉപയോ​ഗിച്ചിട്ടുണ്ട്. ഇത്തരത്തിൽ പല അഭിനേതാക്കളുടെ ചിത്രം ഉപയോ​ഗിച്ച് പരസ്യങ്ങൾ പ്രചരിക്കുന്നുണ്ട്.


'തന്റെ അനുവാദമില്ലാതെ ഒരു അനധികൃത സ്ഥാപനം തന്റെ പേരും ചിത്രവും പ്രചാരണത്തിന് ഉപയോ​ഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ദയവായി ഈ വ്യാജ പരസ്യത്തിൽ വീഴരുതെന്നും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അപകടത്തിലാക്കരുതെന്നും' നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

അജു വര്‍ഗീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം,




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home