ഭയമില്ലാതെ ജീവിക്കാൻ കഴിയുന്നതാണ് യഥാർഥ സ്വാതന്ത്ര്യം: ഐഷി ഘോഷ്

തിരുവനന്തപുരം : ഭയമില്ലാതെ ജീവിക്കാൻ കഴിയുന്നതാണ് യഥാർഥ സ്വാതന്ത്ര്യമെന്ന് എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. ബ്രിട്ടീഷുകാരുടെ ഷൂ നക്കിയവരും മാപ്പെഴുതി നൽകിയവരുമാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നതെന്നും അവരാണ് മറ്റുള്ളവരെ രാജ്യസ്നേഹം പഠിപ്പിക്കുന്നതെന്നും ഐഷി ഘോഷ് പറഞ്ഞു. സ്വാതന്ത്ര്യദിനത്തിൽ വിഴിഞ്ഞത്ത് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ‘ഉണരണം ഇന്ത്യ, പൊരുതണം യുവത’ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
ആസാദി മുഴക്കുന്നവർ മനുഷ്യസ്നേഹികളും ഭരണഘടനയെ മാനിക്കുന്നവരുമാണെന്ന് ഐഷി ഘോഷ് പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയശേഷം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ആർഎസ്എസിന്റെ അജൻഡ സ്വീകരിക്കുന്നത്. പ്രതികരിക്കുന്ന വിദ്യാർഥികളെയും യുവാക്കളെയും രാജ്യദ്രോഹികളാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ഐഷി ഘോഷ് കൂട്ടിച്ചേർത്തു.
യുവാക്കൾക്കും വിദ്യാർഥികൾക്കും വിരുദ്ധമായ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും ഇതിനെതിരെയാണ് ഡൽഹി ജന്തർ മന്തറിൽ ജനങ്ങൾ സമരം നടത്തിയതെന്നും ജനാധിപത്യ അവകാശങ്ങൾക്ക് വിലങ്ങിടാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയേണ്ടി വരും. രാജ്യത്തെ വർഗീയവാദികൾക്ക് വിട്ടുകൊടുക്കില്ലെന്ന് ഒറ്റക്കെട്ടായി പ്രഖ്യാപിക്കണം.










0 comments