ad
Deshabhimani

കാർബൺ ബഹിർഗമനം കുറഞ്ഞ നെൽക്കൃഷി സമ്പ്രദായം വികസിപ്പിക്കാൻ പദ്ധതി

paddy
വെബ് ഡെസ്ക്

Published on Jun 21, 2025, 09:50 PM | 1 min read

തിരുവനന്തപുരം: കേരളത്തിലെ നെൽക്കൃഷിയിൽ കാർബൺ ബഹിർഗമനം കുറയ്ക്കാനും ജല പരിപാലനം മെച്ചപ്പെടുത്താനും കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനും ലക്ഷ്യമിട്ടുള്ള സുപ്രധാന ഗവേഷണ പദ്ധതിക്ക് ധാരണ പത്രം ഒപ്പുവച്ചു. ഫിലിപ്പീൻസിലെ അന്താരാഷ്ട്ര റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , കേരള കാർഷിക സർവകലാശാല , ജലവിഭവ വികസന വിനിയോഗ കേന്ദ്രം, കൃഷി വകുപ്പ് എന്നിവർ സഹകരിച്ച് നടത്തുന്ന രണ്ടുകോടി രൂപയുടേതാണ്‌ പദ്ധതി.


ലോക ബാങ്ക് സഹായത്തോടെ കേരള സർക്കാർ നടപ്പാക്കുന്ന ‘കേര’ പദധതിയുടെ ഭാഗമായാണ് ഗവേഷണ പദ്ധതി നടപ്പാക്കുന്നത്. സിഡബ്ല്യുആർഡിഎം എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മനോജ് പി സാമുവൽ, അഡീഷണൽ പ്രോജക്ട് ഡയറക്ടർ വിഷ്ണു രാജ് എന്നിവരാണ്‌ ധാരണ പത്രത്തിൽ ഒപ്പുവച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home