ad
Deshabhimani

ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കണം; പ്രക്ഷോഭത്തിന് പിന്തുണയുമായി അഖിലേന്ത്യാ ലോയേഴ്സ് യൂണിയൻ

ailu wangchuk
വെബ് ഡെസ്ക്

Published on Jul 17, 2026, 11:01 AM | 1 min read

ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന വിദ്യാർഥി പ്രതിഷേധത്തിന് അഖിലേന്ത്യാ അഭിഭാഷക യൂണിയൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷ നടത്തിപ്പിലുള്ള ക്രമക്കേടുകൾ വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന ​ഗു​രുതരമായ സാഹചര്യത്തിമാണെന്നും പരീക്ഷാ നടത്തിപ്പിൽ അഴിമതി വ്യക്തമാണെന്നും ലോയേഴ്സ് യൂണിയൻ പറഞ്ഞു.


വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സോനം വാങ്ചുക്ക് നിരാഹാര സമരം ആരംഭിച്ചത്. വാങ്ചുക്കിന്റെ നിരാഹാര സമരം ദിവസങ്ങൾ പിന്നിട്ടിട്ടും കേന്ദ്ര സർക്കാർ സമരത്തെ അവഗണിക്കുകയാണ്. സോനം വാങ്ചുക്കിന്റെ ആരോഗ്യം ദിവസം തോറും വഷളാകുന്നതിൽ ആശങ്കയുണ്ടെന്ന് ലോയേഴ്സ് യൂണിയൻ പറഞ്ഞു.


ജൂൺ 28 മുതൽ വാങ്ചുക്ക് നിരാഹാര സമരം നടത്തിയിട്ടും വിദ്യാർഥികളുടെ പ്രക്ഷോഭത്തെ കേന്ദ്ര ഭരണകൂടം അവഗണിക്കുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും സ്വേച്ഛാധിപത്യപരവും അപലപനീയവുമാണ്. വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് ചെവികൊടുക്കാനും വാങ്ചുക്കിന്റെ ജീവൻ രക്ഷിക്കാനും അടിയന്തരമായി കേന്ദ്രം ഇടപെടണമെന്നും ലോയേഴ്സ് യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home