കർഷകസംഘം സംസ്ഥാന സമ്മേളനം 18 മുതൽ; പതാക ദിനം ആചരിച്ചു

കർഷകസംഘം പതാക ദിനത്തിൽ സംസ്ഥാന കമ്മിറ്റി ഓഫീസിൽ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ പതാക ഉയർത്തുന്നു.
തിരുവനന്തപുരം : കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ചൊവ്വാഴ്‌ച പതാകാദിനം ആചരിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസിലും ജില്ല, ഏരിയ കേന്ദ്രങ്ങളിലും വില്ലേജ്, യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലും പതാക ഉയർത്തി. തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിൽ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ പതാക ഉയർത്തി.
സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ, സെക്രട്ടറി വത്സൻ പനോളി, ട്രഷറർ ഗോപി കോട്ടമുറിക്കൽ, സി എച്ച് കുഞ്ഞമ്പു, വി എസ് പത്മകുമാർ, ഡി കെ മുരളി, എം എം ബഷീർ, ഹരിഹരൻ പിള്ള, കെ എ അജേഷ്, ബി ബാലചന്ദ്രൻ, എൽ എസ് സാജു തുടങ്ങിയവർ പങ്കെടുത്തു.
18, 19, 20 തീയതികളിൽ ആലപ്പുഴയിലാണ് സംസ്ഥാന സമ്മേളനം. പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ (കാമിലോട്ട് കൺവൻഷൻ സെന്റർ) അഖിലേന്ത്യ കിസാൻ സഭാ ജനറൽ സെക്രട്ടറി ഡോ. വിജൂ കൃഷ്ണനും പൊതുസമ്മേളനം വി എസ് അച്യുതാനന്ദൻ നഗറിൽ (ആലപ്പുഴ ബീച്ച്) പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.










0 comments